SignIn
Kerala Kaumudi Online
Saturday, 27 April 2024 10.40 AM IST

രാജ്‌മോഹൻ ഉണ്ണിത്താന് നേരെ ട്രെയിനിൽ കൈയേറ്റ ശ്രമം

rajmohan-unnithan

കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയെ ട്രെയിൻ യാത്രക്കിടെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്ത്, നഗരസഭ മുൻ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ അനിൽ വാഴുന്നോറടി എന്നിവർക്കെതിരെ കാസർകോട് റെയിൽവേ പൊലീസ് കേസെടുത്തു. 294 (ബി), 506 വകുപ്പുകൾ ചേർത്താണ് കേസ്.

മാവേലി എക്സ് പ്രസിൽ കോഴിക്കോട്ട് ഇറങ്ങാൻ കാഞ്ഞങ്ങാട് നിന്ന് കയറിയതായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കരിപ്പൂരിൽ നിന്ന് വിമാനമാർഗം ഡൽഹിക്കു പോകാനായിരുന്നു യാത്ര. പ്രതികളും കാഞ്ഞങ്ങാട് നിന്നു കയറിയെന്നാണ് കരുതുന്നത്. കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഉണ്ണിത്താന്റെ കൂടെ ഉണ്ടായിരുന്നവർ തടഞ്ഞു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് ഉണ്ണിത്താൻ പറഞ്ഞു. പ്രതികൾ നീലേശ്വരത്ത് ഇറങ്ങി സ്ഥലംവിട്ടു.

ഡി.സി.സിയിലെ ഒരു വിഭാഗവും എം പിയും തമ്മിൽ കുറെ നാളുകളായി തർക്കത്തിലാണ്. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും രാജ് മോഹൻ ഉണ്ണിത്താനും രണ്ടു തട്ടിലാണ്. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ എന്നിവർ എം.പിയോടൊപ്പം ട്രെയിനിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJMOHAN UNNITHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.