തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സർവേ നടത്താൻ കെ-റെയിൽ രണ്ട് കരാറുകാരെ ചുമതലപ്പെടുത്തി. കല്ലിടൽ വേണ്ടെന്നും പൂർണമായും ജിപിഎസ് ഉപയോഗിച്ച് സർവേ പൂർത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് കരാർ നൽകിയത്. സിൽവർലൈൻ കടന്നു പോകുന്ന ഭൂമിയുടെ അളവ്, അതിർത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം സർവേ. ഒരു മാസത്തിനകം സർവേ പൂർത്തിയാക്കുമെന്ന് കെ-റെയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |