തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം ഈ മാസം 9ന് ഉച്ചയ്ക്ക് 12ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുമെന്ന് കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ഒരുവർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകുന്നതിനായി രൂപീകരിച്ച നാല് ഉപസമിതികളുടെ യോഗവും അന്ന് രാവിലെ 10ന് ഡി.സി.സി ഓഫീസിൽ ചേരും. തിരുവനന്തപുരത്ത് ചേരാൻ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |