
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ മുന്നിൽ പുരുഷന്മാർ. 672 പുരുഷന്മാരാണ് മത്സര രംഗത്ത്. വനിതാ സ്ഥാനാർത്ഥികൾ 602. അതേസമയം, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ വനിതാ സ്ഥാനാർത്ഥികളാണ് കൂടുതൽ.
ഗ്രാമപഞ്ചായത്തിൽ 29,262 വനിതാ സ്ഥാനാർത്ഥികൾ, 26,168 പുരുഷന്മാർ. ബ്ലോക്ക് പഞ്ചായത്തിൽ 3,583 വനിതകൾ, 3,525 പുരുഷന്മാർ. മുനിസിപ്പാലിറ്റികളിൽ യഥാക്രമം 5,221, 4,810. കോർപ്പറേഷനുകളിൽ 941, 859.
വനിതാ സ്ഥാനാർത്ഥികളുടെ പ്രാതിനിധ്യം ഗ്രാമപഞ്ചായത്ത് 52.79%, ബ്ലോക്ക് 50.40%, ജില്ല പഞ്ചായത്ത് 47.21%, മുനിസിപ്പാലിറ്റി 52.05 %, കോർപ്പറേഷൻ 52.27%. സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 വനിതകൾ, 36,034 പുരുഷൻമാർ, ഒരു ട്രാൻസ്‌ജെൻഡർ (തിരു. ജില്ലാ പഞ്ചാ. പോത്തൻകോട് വാർഡ്).
ശരാശരി വനിതാ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36%. കൊല്ലം (55.26%), ആലപ്പുഴ (54.62), പത്തനംതിട്ട (53.82), കോട്ടയം (53.47), തൃശൂർ (53.28), എറണാകുളം (53.12), വയനാട് (52.59), തിരുവനന്തപുരം (52.58), കോഴിക്കോട് (52.56) ജില്ലകളാണ് വനിതാ സ്ഥാനാർത്ഥി പ്രാതിനിധ്യത്തിൽ മുന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |