SignIn
Kerala Kaumudi Online
Friday, 13 February 2026 3.00 AM IST

ഷാവോയുടെ തലവരമാറ്റി  കുമ്മാളീസ് കേക്ക്

Increase Font Size Decrease Font Size Print Page
cake-

കോട്ടയം: 2020ൽ കൊവിഡ് കാലത്ത് വെറുതെ കുക്കറിലൊരു വൈറ്റ് ഫോറസ്റ്റ് കേക്കുണ്ടാക്കി. അതിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയ ഷാവോ ഷിനി സ്വപ്നത്തിൽ വിചാരിച്ചില്ല, അത് ലക്ഷങ്ങൾ വരുമാനമുള്ള സംരംഭകയിലേക്കുള്ള ചുവടുവയ്പാകുമെന്ന്.

ഷാവോയുടെ കുമ്മാളീസ് ഹോം കേക്ക് ഇന്ന് സൂപ്പർഹിറ്റ്. വരുമാനം പ്രതിമാസം ഒന്നരലക്ഷം. കിലോയ്ക്ക് 600 രൂപമുതൽ 3500 വരെ വിലയിൽ വിവിധ തരം കേക്കുകൾ.

2020ൽ വാട്സാപ്പിലെ കേക്കിന്റെ പടം കണ്ട് കൂട്ടുകാരിൽ ചിലർ ആദ്യ ഓർഡർ നൽകി. കേക്കിന്റെ രുചിവിശേഷം പ്രചരിച്ചതോടെ ആവശ്യക്കാരും കൂടി. കൂടുതൽ വെറൈറ്റിക്ക് ഷിനി യുട്യൂബിനെ ആശ്രയിച്ചു. പ്രമുഖ ഷെഫുമാരുടെ ഉപദേശവും തേടി.

2021ൽ സംരംഭം രജിസ്റ്റർ ചെയ്തു. കുടുംബശ്രീ അഫിലിയേഷനും നേടി. ഇന്ന് വീടിന്റെ ഒരു ഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്ന ബോർമയാണ്.

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ. ടൂവീലറിലും കാറിലുമായി സ്വയം ഡെലിവറി. ഓൺലൈൻ ഡ്രസ് മെറ്റീരിയൽ വില്പനയും ഇതോടൊപ്പമുണ്ട്. കർണാടകസംഗീതം അഭ്യസിച്ച ഷാവോ കലാമണ്ഡലത്തിലെ പൂർവവിദ്യാർത്ഥികളുമായി ചേർന്ന് ഭജൻ ഗ്രൂപ്പും ആരംഭിച്ചു.

കോട്ടയം മേവെള്ളൂലാണ് താമസം. സ്വകാര്യ ആശുപത്രി പി.ആർ.ഒ സുബിനാണ് ഭർത്താവ്. ആറാം ക്ലാസ് വിദ്യാർത്ഥി ഫെയോൺ മകനും.

ലോട്ടസ് ഡിസ്‌കോഫ്,

ബട്ടർ സ്‌കോച്ച്...
ഇംപോർട്ടഡ് ബിസ്‌ക്കറ്റ് ഫില്ലിംഗിൽ ലോട്ടസ് ഡിസ്‌കോഫ്, മൂന്ന് തരത്തിലുള്ള മിൽക്ക് ചേർന്ന ജ്യൂസി മിൽക്ക് കേക്ക്, ബട്ടർ സ്‌കോച്ച് എന്നിവ പ്രധാന ആകർഷണം. കസ്റ്റമൈസ്‌ഡ്, ഫോണ്ടന്റ്, തീം, പ്രിന്റ് കേക്കുകളും ഡെസേർട്ട് സെറ്റുകളും തയ്യാറാക്കും.

കേക്കിന്റെ വില

(കിലോഗ്രാമിന്)

സാധാരണ : 600
കസ്റ്റമൈസ്ഡ് : 2500
ഡെസേർട്ട് സെറ്റ് : 3500

വീട്ടമ്മമാരേ, പരിശ്രമിച്ചാൽ ഏത് കാര്യവും സാധിക്കുമെന്നത് എന്റെ നേരനുഭവം. ബേക്കിംഗ് സ്റ്റുഡിയോയാണ് അടുത്ത ലക്ഷ്യം.

-ഷാവോ ഷിനി

TAGS: CAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.