SignIn
Kerala Kaumudi Online
Tuesday, 03 March 2026 2.29 PM IST

മൂക്ക് കുത്തിയവരാണോ? ഒരിക്കലും ഈ അബദ്ധങ്ങൾ ചെയ്യരുത്, ജീവൻ പോലും നഷ്‌ടമാകാം

Increase Font Size Decrease Font Size Print Page
nose-piercing

ഇന്നത്തെക്കാലത്ത് മൂക്കു കുത്താത്തവരായി അധികമാരും ഉണ്ടാകില്ല. പല വലിപ്പത്തിലും രൂപത്തിലുമുള്ള മൂക്കുത്തികൾ അണിയുന്നത് ഒരു ഫാഷനായി മാറിക്കഴിഞ്ഞു. വ്യാപകമായി ഗൺ ഷോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ മൂക്കുകുത്തുമ്പോൾ വേദനിക്കുമെന്ന പേടിയും ഇല്ലാതായി. എന്നാൽ, മൂക്കിന്റെ മർമ്മസ്ഥാനങ്ങൾ അറിയാത്തവരെ ഇതിനായി സമീപിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്താം.

മൂക്കിന്റെ അറ്റത്തുള്ള ഡേഞ്ചർ ട്രയാങ്കിൾ എന്നറിയപ്പെടുന്ന ഭാഗത്ത് അണുബാധയുണ്ടായാൽ അത് നേരിട്ട് മസ്‌തിഷ്‌കത്തെ ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ മൂക്ക് കുത്തുന്നത് ഈ ഭാഗത്തല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി പ്രത്യേക പരിജ്ഞാനം ആവശ്യമാണ്. മൂക്ക് കുത്തിയ ശേഷം കൃത്യമായി ആ മുറിവ് പരിചരിക്കേണ്ടതും അത്യാവശ്യമാണ്.

ഉപ്പ് വെള്ളം അൽപമായി ആ മുറിവിൽ ഇറ്റിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൈകൾ കഴുകാതെ ഒരിക്കലും മൂക്കിലെ കടുക്കനിലോ മുറിവിലോ തൊടരുത്. കൈകളിലെ ബാ‌ക്‌ടീരിയകളാണ് 90% അണുബാധയ്‌ക്കും കാരണം. മുറിവിൽ ലോഷനുകളോ ആന്റിസെപ്‌റ്റിക് ക്രീമുകളോ അമിതമായ അളവിൽ ഉപയോഗിക്കരുത്. സ്വർണം പോലുള്ള ഗുണമേന്മയുള്ള ലോഹങ്ങൾ ഉപയോഗിക്കുക. ഇമിറ്റേഷൻ ആഭരണങ്ങൾ അലർജിയും കടുത്ത വീക്കവും ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്.

TAGS: NOSE, PIERCED, TIPS, PREVENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.