
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെ സ്റ്റാറായ പഞ്ച് എന്ന കുട്ടിക്കുരങ്ങനെ അത്രപെട്ടെന്ന് ആർക്കും മറക്കാൻ കഴിയില്ല. ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വർഗത്തിൽപ്പെട്ട പഞ്ച് എന്ന കുട്ടിക്കുരങ്ങൻ കഴിയുന്നത്.
അമ്മ ഉൾപ്പടെയുള്ള മറ്റ് കുരങ്ങന്മാർ അകറ്റിനിർത്തിയപ്പോൾ അവൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ തീവ്രത ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉള്ളുലച്ചിരുന്നു. സ്‌നേഹം കിട്ടാതെ ഉപേക്ഷിക്കപ്പെട്ട പഞ്ചിന് ആകെ കൂട്ടായി ഉണ്ടായിരുന്നത് ഒരു പാവമാത്രമാണ്. ഒറാംഗ് ഊട്ടാൻ മാതൃകയിലുള്ള ഒരു പാവയെ ജീവനക്കാരാണ് അവന് നൽകിയത്. പാവയുടെ മേൽ തലവച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പഞ്ച് വെെറലായത്. പഞ്ചിനെ കാണാനായി ദിവസം ആയിരങ്ങളാണ് മൃഗശാലയിലേക്കെത്തുന്നത്.
ഇപ്പോഴിതാ പഞ്ചിനൊരു പുതിയ കൂട്ടുകാരിയെ കിട്ടിയ വിവരമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മോമോ ചാനുവെന്ന പെൺകുരങ്ങിനെയാണ് പഞ്ചിന് കൂട്ടായി കിട്ടിയത്. പഞ്ചിനെ ഒറ്റയ്ക്ക് വിടാതെ അവനൊപ്പം ഓടിക്കളിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്യുന്ന കൂട്ടുകാരിയെ കണ്ടതോടെ അത് ആഘോഷമാക്കുകയാണ് സെെബർ ലോകം.
'പഞ്ച് ഇനി ഒറ്റയ്ക്കല്ല', 'അവസാനം അവനെയും തേടി ഒരാളെത്തി', 'രണ്ടുപേരെയും കാണാൻ നല്ല രസമുണ്ട്', 'ഇനി ഒറ്റപ്പെടലില്ല. പഞ്ചിന് ഗേൾഫ്രണ്ടായി' - ഇങ്ങനെ പോകുന്നു കമന്റുകൾ.
Punch's new girlfriendpic.twitter.com/IujClrvnU2
— Massimo (@Rainmaker1973) March 17, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
