SignIn
Kerala Kaumudi Online
Tuesday, 10 March 2026 3.56 AM IST

റെയിൽവേ സ്റ്റേഷൻ ഓഫീസിൽ 'അതിക്രമിച്ച്' കയറി, പേപ്പറുകൾ പരിശോധിച്ചു, കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു, വീഡിയോ

Increase Font Size Decrease Font Size Print Page
monkey

മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പല തരത്തിലുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ബംഗാളിൽ നിന്നുള്ള ഒരു കുരങ്ങിന്റെ കൗതുകകരമായ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ബോൽപൂർ റെയിൽവേ സ്റ്റേഷനിലെ ഓഫീസിലേക്കാണ് ലംഗൂർ കുരങ്ങൻ അതിക്രമിച്ച് കയറിയത്. 'കക്ഷി' അവിടെയുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കയല്ല ചെയ്തത്. മറിച്ച് ആദ്യം ഓഫീസിലെ പേപ്പറുകൾ പരിശോധിച്ചു. തുടർന്ന് കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കീബോർഡിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

'ഇവിടെ സ്റ്റേഷൻ മാസ്റ്ററുടെ ആവശ്യമില്ല' എന്നതടക്കമുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുൻപ് സ്മാർട്ട് ഫോണിൽ നോക്കുന്ന കുരങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

TAGS: MONKEY, COMPUTER, RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.