ദാവോസ്: അടുത്തിടെയാണ് വേശ്യാവൃത്തി ഇന്ത്യയിൽ നിയമാനുസൃതമാക്കിയത്. പ്രോസ്റ്റിറ്റ്യൂഷൻ ഒരു പ്രൊഫഷനായി കാണണമെന്നും, അനാവശ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കരുതെന്നും പൊലീസിന് സുപ്രീം കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ജസ്‌റ്റിസ് നാഗശ്വേര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു സുപ്രധാന വിധി. തായ്‌ലാന്റ് അടക്കമുള്ള രാജ്യങ്ങൾ സെക്‌സ് ടൂറിസം ഏറ്റവും അധികം പ്രമോട്ട് ചെയ്യുന്നവരാണ്. തായ്‌ലൻഡിന്റെ ഏറ്റവും വലിയ വരുമാനമാർഗത്തിലൊന്ന് സെക്‌സ് ടൂറിസമാണ്.
ലോകത്തെ പ്രശസ്‌തരായ സെക്‌സ് വർക്കേഴ്‌സ് എല്ലാവർഷവും പറക്കുന്ന ഒരിടമുണ്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിലേക്കാണ് സുന്ദരികളായ നൂറ് കണക്കിന് അഭിസാരികകൾ എത്തുക. വേൾഡ് എക്കോണമിക് ഫോറം നടക്കുന്ന നാല് ദിവസങ്ങളാണ് ഇവരെ ഇങ്ങോട്ടേക്ക് ആനയിക്കുന്നത്. ലോകത്തിലെ ശക്തരും സ്വാധീനശക്തിയുള്ളവരുമായ ആളുകൾ വന്നെത്തുന്ന ദാവോസിൽ സെക്‌സ് വർക്കേഴ്‌സിനെ ഏർപ്പാടാക്കുന്നത് മുന്തിയ ഹോട്ടലുകാർ തന്നെയാണ്.
രാഷ്‌ട്രീയക്കാർ, ബിസിനസ് തലവന്മാർ തുടങ്ങിയവരിൽ പലരും തങ്ങളുടെ സേവനം സ്വീകരിക്കാറുണ്ടെന്ന് പ്രശസ്‌ത സെക്‌സ് വർക്കറും എഴുത്തുകാരിയുമായ സലോമി ബാൽത്തസ് പറയുന്നു. എന്നാൽ ആരുടെയും പേര് വെളിപ്പെടുത്തരുതെന്ന കരാർ ആദ്യമേ ഇവർക്ക് മുന്നിലെത്തും. വിവിധ ചർച്ചകൾക്കായി ഒരു വർഷം 2700 തവണ ദാവോസ് സന്ദർശിച്ച അമേരിക്കക്കാരൻ വരെ തന്റെ ക്ളയന്റ് ആണെന്ന് സലോമി പറയുന്നു.
മണിക്കൂറിന് 760 ഡോളറാണ് പലരും ഈടാക്കുന്നത്. ഒരു രാത്രിക്ക് 2500 ഡോളറാണ് ചാർജ്. കൂടാതെ ട്രാവൽ എക്‌സ്‌പെൻസസും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |