ആലപ്പുഴ: പകലന്തിയോളം പണിയെടുത്തു തളർന്ന്, കൈ നീട്ടി കിട്ടുന്ന കൂലിയും വാങ്ങി ജീവിച്ചിരുന്ന തൊഴിലാളിവർഗം കണക്ക് പറഞ്ഞ് കൂലിയും മറ്റു ആനുകൂല്യങ്ങളും നേടിയത് സംഘടിത സമരത്തിലൂടെ ആണെന്നും അവയെല്ലാം ഇടതുപക്ഷ ഭരണകാലത്ത് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി പാറക്കാടൻ പറഞ്ഞു. കേരള ഷോപ്പ് എംപ്ലോയീസ് കോൺഗ്രസ് ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ് ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ഗാന്ധിയൻ ദർശന വേദി ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഇ.ഷാബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. 'തൊഴിലും തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളും' എന്ന വിഷയത്തിൽ അഡ്വ.ദിലീപ് ചെറിയനാട് സംസാരിച്ചു. ഹക്കിം മുഹമ്മദ് രാജ, പി.ജെ.ജെയിംസ്, ഡി.ഡി.സുനിൽകുമാർ, ശ്യാമള പ്രസാദ്, ലൈസമ്മ ബേബി, എ.ജയശ്രീ, ബിനു മദനൻ, തോമസ് വാഴപ്പളളിക്കളം, മായാ ചന്ദ്രൻ,
ജമീല അബൂബക്കർ, എസ്.പ്രസന്നൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |