മുഹമ്മ: മുഹമ്മ പഞ്ചായത്തിന്റെയും മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പകൽ വീട്ടിൽ സൗഹൃദ കൂട്ടായ്മയും മെഡിക്കൽ ക്യാമ്പും നടന്നു. ഗ്രാമ പഞ്ചായത് പ്രഡിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ അദ്ധ്യക്ഷയായി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ, മെഡിക്കൽ ഓഫീസർ ഡോ.സി. ജയന്തി , ഹെൽത്ത് ഇൻസ്‌പെക്ടർ സി. ടി.സനിൽ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 110 പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |