കുട്ടനാട്: ചമ്പക്കുളം പഞ്ചായത്ത് ഹരിതകർമ്മസേനാംഗങ്ങൾക്ക് മഴക്കോട്ടും കൈയുറയും വിതരണം ചെയ്തു.പ്രസിഡന്റ് ടി.ജി.ജലജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഗസ്റ്റിൻജോസ് അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഫില്ലമ്മ ജോസഫ്, ബെന്നി വർഗ്ഗീസ്, മായാദേവി, സെക്രട്ടറി പി.കെ.അനിൽകുമാർ ,അസി. സെക്രട്ടറി സപ്‌ന കെ. നായർ, വി.ഇ.ഒമാരായ എസ്.സിന്ധു, കെ.പി ബോബിമോൾ, കൺസോർഷ്യം ഭാരവാഹികളായ ടി.ഗീത, ലതാബിജു, ഐ.ആർ.ടി.സി കോർഡിനേറ്റർ സാഗർ സത്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |