തൃപ്പൂണിത്തുറ: കാലഹരണപ്പെട്ട ശമ്പള പരിഷ്കരണത്തിനെതിരെ കൊച്ചി റിഫൈനറി തൊഴിലാളികൾ ഏകദിന സത്യഗ്രഹം സംഘടിപ്പിച്ചു. തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് പറഞ്ഞു. സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളി മാർച്ച് സംഘടിപ്പിച്ചു. സമാപന യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.കെ. മണിശങ്കർ, എം.ജി. അജി, ബി. ഹരികുമാർ, എൻ.കെ. ജോർജ്, എം.വൈ. കുറിയാച്ചൻ, കെ.കെ. ഏല്യാസ്, സി.കെ. ജോൺസ്, സിന്ധു സത്യൻ, എൻ.ജി. സുജിത്കുമാർ, ടി.എ.അൻവർ, എസ്. അനൂപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |