കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ ബിരുദദാനം ഇന്ന് രാവിലെ 9.30ന് ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. ചിന്മയ മിഷൻ ആഗോള മേധാവിയും സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി പങ്കെടുക്കും.
അസാപ് കേരള ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഉഷ ടൈറ്റസ് മുഖ്യാതിഥിയാകും.
സർവകലാശാലയും ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി ആരംഭിക്കുന്ന വേദാന്ത സാധക കോഴ്‌സിന്റെ ഉദ്ഘാടനം സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവഹിക്കും. സ്വാമിയെ വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചീഫ് സേവക് രാജേഷ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 21 വരെ അദ്ദേഹം കൊച്ചിയിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |