കൊച്ചി: ആയിരത്തോളം ബാല,കൗമാര പ്രതിഭകൾ മാറ്റുരച്ച സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവ കിരീടം വൈറ്റില ടോക് എച്ച്. പബ്ലിക് സ്കൂൾ സ്വന്തമാക്കി. 714 പോയിന്റോടെയാണ് കിരീടം.
തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിലായിരുന്നു മത്സരങ്ങൾ. 669 പോയിന്റുമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും 644 പോയിന്റുമായി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി.
മൂന്ന്, നാല്, ക്ലാസുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഒന്നാം വിഭാഗത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 63 പോയിന്റോടെ ഒന്നാം സ്ഥാനവും കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ 54 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി.
5,6,7 ക്ലാസുകൾ ഉൾപ്പെട്ട രണ്ടാം വിഭാഗത്തിൽ 121 പോയിന്റുമായി രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനവും 114 പോയിന്റുമായി കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.
8, 9, 10 ക്ലാസുകൾ ഉൾപ്പെട്ട മൂന്നാം വിഭാഗത്തിൽ 229 പോയിന്റുമായി കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ഒന്നാം സ്ഥാനവും 221 പോയിന്റുമായി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ രണ്ടാം സ്ഥാനവും നേടി.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഉൾപ്പെട്ട നാലാം വിഭാഗത്തിൽ 205 പോയിന്റുനേടി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനവും 201 പോയിന്റുമായി വൈറ്റില ടോക് എച്ച്. രണ്ടാം സ്ഥാനവും നേടി.
സമാപനസമ്മേളനത്തിൽ കൊച്ചി സഹോദയ പ്രസിഡന്റും കൊച്ചിൻ റിഫൈനറീസ് സ്കൂൾ പ്രിൻസിപ്പലുമായ ബിനുമോൻ മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. എരൂർ ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പലും കൊച്ചി സഹോദയ ട്രഷററുമായ ഇ. പാർവതി, കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പ്രേമലത ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |