കൊച്ചി: ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ എംബയർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, കിൻഡർ ആശുപത്രി, ഫെയ്ത്ത് സിറ്റി ചർച്ച് കളമശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ മെഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഇന്നുരാവിലെ 8.30 മുതൽ കളമശേരി നെൽസൺ മണ്ടേല റോഡിലുള്ള ഫെയ്ത്ത് സിറ്റി ചർച്ചിൽ നടക്കുന്ന ക്യാമ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 14 ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ, ഗൈനിക് ശസ്ത്രക്രിയ, മരുന്ന് വിതരണം, രക്ത പരിശോധന, ഇ.സി.ജി പരിശോധന എന്നിവയുണ്ടായിരിക്കും. വിവരങ്ങൾക്ക്: 9846056710, 9495024581.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |