കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയും ഗവ. ആയുർവേദ ആശുപത്രി ചെള്ളയ്ക്കപ്പടിയും സംയുക്തമായി 9-ാമത് ആയുർവേദ ദിനാചരണവും ജീവിതശൈലീ രോഗ നിർണയ ക്ലിനിക്കിന്റെ ഉദ്ഘാടനവും നടത്തി. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. ഷിബി ബേബിയുടെ അദ്ധ്യക്ഷയായി. ജീവിതശൈലി രോഗനിർണയ ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷീജ വിഷയാവതരണം നടത്തി. വാർഡ് കൗൺസിലർ ജജോ റ്റി ബേബി, കൗൺസിലർമാരായ ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ കൗൺസിലർമാരായ ലിസി ജോസ്, സന്ധ്യ പി.ആർ., ഡോ. കബീർ, ഡോ. സിന്ധുമോൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |