കൊച്ചി: നാലു വിദ്യാർത്ഥികളുടെ പഠനത്തിന് ടാബും കിടപ്പുരോഗിക്ക് ധനസഹായവും കൈമാറി നടൻ ബാല. താരസംഘടനയായ അമ്മയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സഹായങ്ങൾ കൈമാറി.
താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്സിൻ നൽകാൻ സംഘടിപ്പിച്ച ക്യാമ്പിൽ നഗരസഭാ കൗൺസിലർ അഷിതയാണ് കുട്ടികളുടെ കാര്യം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചത്. ബാബുവാണ് ഇക്കാര്യം നടൻ ബാലയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ സഹായം നൽകാമെന്ന് ബാല ഉറപ്പുനൽകുകയായിരുന്നു. ഇടവേള ബാബു, നടൻ ബാബുരാജ്, കൗൺസിലർമാരായ അഷിത, സക്കീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |