കൊച്ചി: ജില്ലയിൽ ഇന്നലെ 1323 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12332 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1291 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്.സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 3 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 26 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. അതേസമയം കഴിഞ്ഞ 3 മാസത്തിനിടെ ജില്ലയിൽ മരണപ്പെട്ട 29 പേരുടെ പട്ടകകൂടി ഇന്നലെ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു.1812 പേർ ഇന്നലെ രോഗമുക്തി നേടി.3380 പേർ വീടുകളിൽ പുതുതായി നിരീക്ഷണത്തിലായി.തൃക്കാക്കര(67), പള്ളിപ്പുറം(65), ചെല്ലാനം (56)എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |