SignIn
Kerala Kaumudi Online
Friday, 26 April 2024 5.23 PM IST

ഭൂവുടമകളുടെ യോഗം വിളിക്കും

meeting

കോലഞ്ചേരി: ബി.പി.സി.എൽ ഭൂമി ഏ​റ്റെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂവുടമകളുടെ യോഗം വിളിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ബി.പി.സി.എല്ലിന്റെ അശാസ്ത്രീയ ഭൂമി ഏ​റ്റെടുക്കൽ മൂലം തിരുവാണിയൂർ, പുത്തൻകുരിശ് പഞ്ചായത്തുകളിലെ നിരവധി ഭൂവുടമകൾ പ്രതിസന്ധിയിലാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പദ്ധതി പ്രദേശത്തോട് ചേർന്ന് കിടക്കുന്നതിനാൽ മലിനീകരണമടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളാണ് ഭൂവുടമകൾ നേരിടുന്നത്. ഭൂമി വിട്ടു നൽകാൻ ഇവർ തയ്യാറാണെങ്കിലും മതിപ്പു വില നൽകി ഏ​റ്റെടുക്കാൻ കമ്പനിയധികൃതർ തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ വേണമെന്നുമായിരുന്നു ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MEETING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.