കാലടി: നീലീശ്വരം എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. ഗോപിക്ക് ഓൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ചു. വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരവും പ്രശംസാപത്രവും ഏറ്റുവാങ്ങും. വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്റർ കൂടിയായ ഗോപിക്ക് പ്രൈംമിനിസ്റ്റേഴ്സ് ഷീൽഡ്, ലക്ഷ്മി മജുംദാർ, ഹിമാലയവുഡ് ബാഡ്ജ്, മികച്ച സ്കൗട്ട് മാസ്റ്റർ, ലഹരിവിരുദ്ധ ബോധവത്കരണത്തിന് റീജണൽ കാൻസർ അസോസിയേഷന്റെ എക്സലൻസ്, സംസ്ഥാന സർക്കാരിന്റെ സാനിറ്റേഷൻ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: റീന (ന്യൂ ഇന്ത്യാ അഷ്വറൻസ് ജീവനക്കാരി). മക്കൾ: രാഹുൽ, ഗോകുൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |