കൊച്ചി: ഓണത്തിന് ശേഷമുള്ള ഒരാഴ്ചക്കിടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21170 ആയി. അവിട്ടവും ചതയവും സ്ഥിതിശാന്തമായിരുന്നെങ്കിലും പൂരുരുട്ടാതിക്ക് തുടങ്ങിയ ഉയർന്ന നിരക്ക് ഇന്നലെവരെയും വലിയ മാറ്റമില്ലാതെ തുടർന്നു. ഇന്നലെ 5 ആരോഗ്യപ്രവർത്തകരും 3 പൊലീസുകാരും ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമുൾപ്പെടെ 3807 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. ബാക്കി എല്ലാവർക്കും സമ്പർക്കവ്യാപനമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...............17.11 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |