തൃപ്പൂണിത്തുറ്റ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ തുലാം 9 മഹോത്സവം 25ന് നടക്കും. രാവിലെ 8 ന് കേളത്ത് അരവിന്ദാക്ഷ മാരാർ നയിക്കുന്ന പഞ്ചാരി മേളത്തോടെയാണ് ഉത്സവാരംഭം. വൈകിട്ട് 3ന് കർപ്പൂരം എഴുന്നള്ളിപ്പ്, മേജർ സെറ്റ് പഞ്ചാവാദ്യം. ചോറ്റാനിക്കര നന്ദപ്പൻ മാരാർ ചോറ്റാനിക്കര സുരേന്ദ്രൻ മാരാർ എന്നിവർ നേതൃത്യം നൽകും. 5 ന് കാഴ്ച ശീവേലി , ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാരുടെ പഞ്ചാരിമേളം, 6.30 ന് ദീപാരാധന കർപ്പൂര ദീപക്കാഴ്ച. തുടർന്ന് കഥകളി. പുറപ്പാട്, കുചേല വൃത്തം, 7 ന് മരട് ഹരികൃഷ്ണൻ സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 8.30 ന് വിളക്കിന് എഴുന്നള്ളിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |