SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 AM IST

വിമാനത്താവളത്തിൽ ശബരിമല കൗണ്ടർ

ananthagopan

നെടുമ്പാശേരി: ശബരിമല തീർത്ഥാടകരെ സഹായിക്കാൻ രാജ്യാന്തര വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സിയാൽ എം.ഡി എസ്. സുഹാസ് അദ്ധ്യക്ഷനായി. ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ. അപ്പം, അരവണ പ്രസാദങ്ങൾക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകളും തീർത്ഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങളും കൗണ്ടറിൽ ലഭിക്കും. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ജി. കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് പി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.