കൊച്ചി: വേനലവധി ആഘോഷമാക്കാൻ കുട്ടികളുടെ ക്യാമ്പുമായി കൊച്ചി മെട്രോ. സഹൃദയ, എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ, ആസ്റ്റർ മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 'ഡിസ്കവർ 2022" എന്ന 30 ദിവസത്തെ ക്യാമ്പ്. 5 മുതൽ 14 വയസുള്ളവർക്കുള്ള ക്യാമ്പ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനാണ് വേദി. മാനസികാരോഗ്യം മെച്ചപ്പെടുത്തുക, സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, റെയിൽവേ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ അമൃത ശിവൻ, ടീം മെമ്പർ ദീപക് സുരേഷ് എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |