നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റി ചാലാക്ക കവലയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ ഉദ്ഘാടനം ചെയ്തു.
കുടിവെള്ളത്തിൽ പോലും രാഷ്ട്രീയം കലർത്തി മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുധീർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി.എ. അജ്മൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, അജാസ് കുന്നുകര, മെവിൻ വി. ജോയ്, മഫീർ കരീം, അരുൺ ആന്റണി, സി.എ. സെയ്തു മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |