മരട്: നഗരസഭയും വളന്തകാട് പ്രഥമികാരോഗ്യ കേന്ദ്രവും ലേക്ഷോർ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, ഡിവിഷൻ കൗൺസിലർ സുരേഷ്, ഗൈയ്നക്കോളജിസ്റ്റ് ഡോ. ദിവ്യ, പീഡിയാട്രീഷ്യൻ ഡോ. ഷെറിൻ, കമ്മ്യൂണിറ്റി കോ-ഓർഡിനേറ്റർ ബേസിൽ എന്നിവർ സംസാരിച്ചു. ഗർഭാശയ ഗള കാൻസർ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പാപ് സ്മിയർ പരിശോധന ക്യാമ്പിൽ നടത്തി. വളന്തകാട് മെഡിക്കൽ ഓഫീസർ ഡോ. ബാലു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹണി തോമസ്, ജിതിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |