കൊച്ചി: മുതലാളിത്തവും സോഷ്യലിസവുമല്ല മൂന്നാം സാമ്പത്തിക വഴിയാണ് ഭാരതത്തിന് അഭികാമ്യമെന്നും അതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉന്നതിയിലേക്കെത്തുമെന്നും ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ് )സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. തൊഴിലാളികൾ തൊഴിൽദാതാക്കളാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എസ്.എം.ഇ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, അഡ്വ.പി. മുരളീധരൻ, ടി.എം.പ്രശാന്ത്, എസ്.വാരിജാക്ഷൻ എന്നിവർ സംസാരിച്ചു. എം.എസ്.എം.ഇയെ സംബന്ധിച്ച് ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ്, വിജേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |