കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിർമ്മിച്ച പള്ളിക്കര ടേക് എ ബ്രേക്ക് കെട്ടിടം 19ന് രാവിലെ 9.30ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. കാസർകോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡരികിൽ പള്ളിക്കരയിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം തുടങ്ങുന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.മിത്ര, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |