SignIn
Kerala Kaumudi Online
Monday, 06 May 2024 10.49 AM IST

പഴയങ്ങാടിയിൽ രണ്ടിടത്ത് തീപിടുത്തം.

photo

പഴയങ്ങാടി:റയിൽവേ സ്റ്റേഷന് സമീപവും മാടായി പാറയിലും വൻ തീപിടുത്തം. രണ്ട് ഇടങ്ങളിലും സാമൂഹ്യ വിരുദ്ധർ തീയിട്ടതായി സംശയിക്കുന്നു.പഴയങ്ങാടി റെയിൽവേ ട്രാക്കിനോട് ചേർന്ന കാടുകൾക്കാണ് തീപിടിച്ചത്. കാറ്റ് ഉള്ളതിനാൽ തീ ആളിപടർന്നു.ഉച്ചക്ക് മൂന്ന് മണിക്കാണ് ഇവിടെ തീ പിടുത്തമുണ്ടായത്. പയ്യന്നൂർ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഉച്ചക്ക് 2 മണിയോടയാണ് മാടയിപ്പാറയിലെ പാറക്കുളത്തിന് സമീപം തീ പടർന്നത്. ജൈവ വൈവിധ്യങ്ങൾ കത്തിച്ചാമ്പലായി.വേനൽ ശക്തമായതോടെ പതിനഞ്ചാം തവണയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. മാടായി റസ്റ്റ് ഹൗസിന് സമീപത്തും , പാറക്കുളത്തിന് സമീപത്തുമാണ് തീ പടർന്നത്. തീപിടുത്തത്തിൽ ഏക്കർ കണക്കിന് പുൽമേടുകളും അപൂർവ്വ ഇനം സസ്യങ്ങളും ജന്തുക്കളും അഗ്നിക്കിരയായി. പയ്യന്നൂർ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ കേശവൻ നമ്പൂതിരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.എം.ലതീഷ്,​ സുധിൻ, ജിജേഷ് രാജഗോപാൽ, ശ്രീനിവാസൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തീയണച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.