പുല്ലൂർ: പുല്ലൂർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം തിരുവോണ മഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര ശ്രീ അരയാക്കീൽ ദേവസ്ഥാനത്തു നിന്നും പുറപ്പെട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ സമാപിച്ചു. വൈകുന്നേരം ദീപാരാധന, ഭജന,വിവിധ പൂജകൾ , നൃത്തനൃത്യങ്ങൾ എന്നിവ നടന്നു. ഇന്ന് രാവിലെ പള്ളി ഉണർത്തൽ, നട തുറക്കൽ, അഭിഷേകം ,ഗണപതിഹോമം, ബിംബ ശുദ്ധി, കലശപൂജ എന്നിവയും നടക്കും. രാവിലെ 9ന് ഡോ.ടി.പി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ. രാവിലെ 11ന് കലശാഭിഷേകവും ഉച്ചപൂജയും തുലാഭാരവും. തുടർന്ന് അന്നദാനം. വൈകിട്ട് ആറുമണിക്ക് കേളികൊട്ട് .തുടർന്ന് ദീപാരാധന, ഇരട്ടത്തായമ്പക, അത്താഴപൂജ,ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യം,മേളം, തിടമ്പ് നൃത്തം. പ്രതിഷ്ഠാദിന ആഘോഷം 16, 17 തീയതികളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |