മാഹി:ശക്തമായ മഴയിൽ ചാലക്കര മണ്ടപറമ്പത്ത് കോളനിയിൽ മതിൽ തകർന്ന് വീട് തകർന്നു.മണ്ടപ്പറമ്പ് സന്തോഷിന്റെ വീടാണ് തകർന്നത്. തൊട്ടടുത്ത മതിൽ ഇടിഞ്ഞുവീണാണ് വീടിന്റെ ചുമർ തകർന്നത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
വീടിന്റെ ഡൈനിംഗ് ഹാളിൽ ഉണ്ടായിരുന്ന കുട്ടിയുടെ കഴുത്തോളം മണ്ണിനടിയിൽ പെട്ടു. കുട്ടിയെ വീട്ടുകാർ ഉടൻ രക്ഷപ്പെടുത്തുകയായിരുന്നു.മാഹി പള്ളിയിലെ പെരുന്നാളിന് കൂടാൻ എത്തിയ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.മഴയുടെ ശബ്ദത്തിൽ വീട്ടുകാരുടെ നിലവിളി അയൽവാസികൾ കേട്ടിരുന്നില്ല. രക്ഷപ്പെട്ട് പുറത്തെത്തിയവർ അയൽവീടുകളിലെത്തിയാണ് അപകടവിവരം അറിയിച്ചത്. തുടർന്ന് അയൽവാസികളാണ് വീട്ടിനുള്ളിൽ അകപ്പെട്ട മറ്റുള്ളവരെ രക്ഷിച്ചത്. അപകടം നടന്ന വീട് മാഹി റവന്യു ഉദ്യോഗസ്ഥർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |