ഇരിട്ടി:ആർ.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും പ്രഭാഷകനുമായിരുന്ന ടി. അശ്വിനികുമാറിന്റെ ഇരുപതാമത് ബലിദാന ദിനാചരണം മീത്തലെപുന്നാട് നടന്നു. മീത്തലെ പുന്നാട്ടെ അശ്വിനിയുടെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങിലും നിരവധിപേർ പങ്കെടുത്തു.ആർ.എസ്.എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബലറാം അനുസ്മരണ ഭാഷണം നടത്തി.ജില്ലാസംഘചാലക് സി.പി. രാമചന്ദ്രൻ, ഘണ്ഡ് സംഘചാലക് ഡോ.പി.രാജേഷ്, ഉത്തരകേരളാ പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാഗേഷ്, പ്രാന്തകാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി, ജില്ലാ കാര്യവാഹക് ഗിരീഷ്, ജില്ലാ പ്രചാരക് വിജിത്ത്, ബിജെപി കണ്ണൂർ സൗത്ത് പ്രസിഡന്റ് ബിജു ഏളക്കുഴി തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |