കണ്ണൂരിൽ 1000 ൽ താഴെ കാസർകോട്ട് 500ൽ താഴെ
രോഗികൾ 947
സമ്പർക്കം 902
രോഗമുക്തി 1679
ടെസ്റ്റ് പോസിറ്റിവിറ്റി 17.14%
ചികിത്സയിൽ 12,987
നിരീക്ഷണത്തിൽ 52,349 പേർ
വാക്സിനേഷൻ 21 കേന്ദ്രങ്ങളിൽ
കണ്ണൂരിൽ ഇന്ന് 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തിക്കും. കൂടാതെ വെരിഫിക്കേഷൻ കഴിഞ്ഞ് മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ച 18 -44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവർക്കും മുൻഗണനാ വിഭാഗത്തിൽപ്പെട്ടർക്കുമായി 18 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കും.
മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന
ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെ പിണറായി ആർ.സി അമല ബേസിക് യു.പി സ്കൂൾ, എടവേലി സ്കൂൾ (രാവിലെ 10 മണി മുതൽ 12.30 വരെ), കരിക്കോട്ടക്കരി പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചക്ക് 1.30 മുതൽ വൈകിട്ട് നാല് മണി വരെ), കോളയാട് പഞ്ചായത്ത്, ആന്തൂർ, പയ്യന്നൂർ ബി.ഇ.എം എൽ.പി സ്കൂൾ, കോട്ടൂർ സബ്സെന്റർ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |