പാനൂർ: കഴിഞ്ഞദിവസം വാഴമലയിലുണ്ടായ മലയിടിച്ചലിൽ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വ്യാപകമായി ഖനനം തുടരുന്നതിനെ കുറിച്ച് അന്വേഷണം നടത്തി പ്രദേശത്തെ ദുരന്തത്തിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.വൈ.ജെ.ഡി. റവന്യൂ മന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചു. എൽ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു. യുവ ജനതാദൾ നേതാക്കളായ എൻ.കെ അനിൽകുമാർ, കെ.പി സായന്ത്, കെ.പി വിനോദൻ, സി.കെ. ബൈജു, പി. രഞ്ജിത്ത്, എം.കെ. സിബിൻ, വി.പി ആഷിൻ, കെ.ലീജീഷ്, കെ.കെ ഷൈജു, പി. സുരാഗ്, അഖിലേഷ് സംബന്ധിച്ചു.
വാഴമലയെ തകർക്കുന്ന ക്വാറികൾക്കെതിരെ യൂത്ത് കോൺഗ്രസ് പൊയിലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടർക്ക് 1000 ഇ മെയിിൽ അയച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു.
പൊലീസ് സ്റ്റേഷനു മുന്നിൽധർണ്ണ
വാഴ മലയിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുക, 2019 ൽ ഉരുൾപൊട്ടിയ ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിെരെ നടപടി എടുക്കുക, ജില്ല കളക്ടർ ഉത്തരവിട്ട നിരീക്ഷണ കാമറകളും ചെക്കു പോസ്റ്റും സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളുയർത്തി കൊളവല്ലൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ജനകീയ വേദിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. മനുഷ്യാവകാശ സംരക്ഷണ മിഷൻ സംസ്ഥാന സെക്രട്ടറി ഇ. മനീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.പി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ചാത്തുക്കുട്ടി, സജീവൻ യദുകുലം, വി.പി ജിതേഷ്, ഒന്തത്ത് കുഞ്ഞിക്കണ്ണൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |