പാലക്കുന്ന്: പുലരി അരവത്തിന്റെയും ക്ഷേത്രകമ്മിറ്റിയുടെയും സഹകരണത്തോടെ ചന്ദ്രഗിരി റോവർ സ്കൗട്ട്സ് കളനാട് മാന്യംകോട് മഹാവിഷ്ണു ശാസ്താക്ഷേത്ര വളപ്പിൽ അശോക വൃക്ഷ തൈകൾ നട്ടു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. നന്ദികേശൻ അധ്യക്ഷത വഹിച്ചു. വിജിലൻസ് ഡിവൈ.എസ്.പിയും ഡോ. വി. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്ര പ്രസിഡന്റ് പി. കുഞ്ഞപ്പ നായർ, സെക്രട്ടറി വി.കെ. രവിശങ്കർ, ചെമ്മനാട് പഞ്ചായത്ത് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വിജയൻ, വാർഡ് അംഗം വീണാറാണി, സ്കൗട്ട്സ് ഗൈഡ്സ് ജില്ലാ സെക്രട്ടറി കെ. ഭാർഗവിക്കുട്ടി, പുലരി അരവത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ, റോവർ ലീഡർ അജിത് സി. കളനാട്, റെയിഞ്ചേഴ്സ് ലീഡർ മിനി ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |