തലശ്ശേരി: മുൻ കെ.പി.സി.സി പ്രസിഡന്റ് സി.കെ. ഗോവിന്ദൻ നായരുടെ 57ാം ചരമവാർഷികം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എൻ ജയരാജ് അനുസ്മരണ ഭാഷണം നടത്തി. അഡ്വ. സി.ടി. സജിത്, എം.പി. അസൈനാർ, കെ. ജയരാജൻ, ഉച്ചുമ്മൽ ശശി, കെ.ഇ പവിത്രരാജ്, ഇ. വിജയകൃഷ്ണൻ, പി. സുകുമാരൻ, അഡ്വ. കെ.സി. രഘുനാഥ്, പങ്കജാക്ഷൻ സംസാരിച്ചു. പി.വി. രാധാകൃഷ്ണൻ സ്വാഗതവും എം.വി. സതീശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |