SignIn
Kerala Kaumudi Online
Friday, 26 April 2024 8.09 PM IST

സ്മാർട്ട്‌ഫോണുകൾ കൈമാറി

jilla

കണ്ണൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ജീവനക്കാർ സമാഹരിച്ച സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു. ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കുള്ള 20 സ്മാർട്ട്‌ഫോണുകളാണ് വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് കൈമാറിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിച്ചു.

പഠനോപകരണങ്ങളില്ലാത്തതിനാൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങാൻ പാടില്ലെന്നും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ഇവ എത്തിക്കണമെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ ഹയർസെക്കൻഡറി എഡ്യുക്കേഷൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ ശിവൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ രത്നകുമാരി, അംഗം കെ. താഹിറ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സി.എം ജാൻസി, ഫിനാൻസ് ഓഫീസർ ഇ.എൻ സതീഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.