കണ്ണൂർ: ജില്ലയിൽ ഇന്ന് 11 കേന്ദ്രങ്ങളിൽ കൊവാക്സിൻ സെക്കൻഡ് ഡോസ് നൽകും. വാക്സിൻ ലഭിക്കാനുള്ളവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടതുള്ളൂ.
കൂടാതെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് അപ്പോയിന്റ്മെന്റ് ലഭിച്ചവർക്കും ഇ ഹെൽത്ത് പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ലഭിച്ച മുൻഗണന വിഭാഗത്തിൽപെട്ടവർക്കുമായി 98 കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിൽ കോവിഷീൽഡ് ഫസ്റ്റ് ഡോസ് ആണ് നൽകുക. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |