SignIn
Kerala Kaumudi Online
Friday, 26 April 2024 1.34 PM IST

ശിവൻകുട്ടി കേരളത്തിന് അപമാനം: സോണി സെബാസ്റ്റ്യൻ

con
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പയ്യന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: നിയമസഭ അടിച്ചു തകർത്ത് ജനാധിപത്യ കേരളത്തിന് കളങ്കമുണ്ടാക്കിയ വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയാണെന്ന് പറയാൻ സാക്ഷര കേരളം ലജ്ജിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടരി സോണി സെബാസ്റ്റ്യൻ പറഞ്ഞു. നിയമസഭ കൈയ്യാങ്കളിക്കേസിൽ പ്രതിയായ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാജൻ, എ.പി.നാരായണൻ, വി.സി.നാരായണൻ, കെ.ടി.സഹദുള്ള, ഡി.കെ.ഗോപിനാഥ്, എം.പ്രദീപ്കുമാർ, കെ.കെ.അഷ്റഫ് ,ലത്തീഫ് കോച്ചൻ, കെ.ജയരാജ്, കെ.വി.ഭാസ്കരൻ , എ.കെ.ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.