കാഞ്ഞങ്ങാട്: റെഡ്ക്രോസ് ജില്ലാഘടകം കൊവിഡ് ചികിത്സയ്ക്കാവശ്യമായ രണ്ടു ലക്ഷം വില വരുന്ന നാല് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. മടിക്കൈ, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം, കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയർ സൊസൈറ്റി എന്നിവിടങ്ങളിലാണ് കോൺസൻട്രേറ്റർ നൽകിയത്. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജി.പൈയുടെ ഛായാചിത്രം അനാഛാദനം ചെയ്തു. എച്ച്.എസ്.ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ രമ പദ്മനാഭൻ,ഡോ.റിജിത്ത് കൃഷ്ണൻ, എം.വിനോദ്, എച്ച്.കെ.മോഹൻദാസ്, എൻ.സുരേഷ്, ടി.പദ്മനാഭൻ, ജോബി ജോർജ്, പി.അനിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |