കണ്ണൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ ഓണാഘോഷ പരിപാടി സമാപിച്ചു. സമാപന പരിപാടി യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി .കെ. പ്രകാശിനി അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം .കെ. മനോഹരൻ, ലൈബ്രറി കൗൺസിൽ താലുക്ക് വികസന സമിതി പ്രസിഡന്റ് എ .പങ്കജാക്ഷൻ എന്നിവർ് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി. കെ. ബൈജു സ്വാഗതവും താലൂക്ക് സെക്രട്ടറി എം. ബാലൻ നന്ദിയും പറഞ്ഞു. ഫേസ്ബുക്ക് വഴിയും യുട്യൂബ് വഴിയും നടത്തിയ പരിപാടികളിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |