SignIn
Kerala Kaumudi Online
Saturday, 27 April 2024 3.06 AM IST

പ്രകടനവും പൊതുയോഗവും ഒഴിവാക്കും : സി.പി.എം കാസർകോട് ജില്ലാസമ്മേളനം കാലിച്ചാംപൊതിയിൽ 

cpm

കാസർകോട്: സി .പി .എം പാർട്ടി കോൺഗ്രസ് കേരളത്തിൽ നടത്താൻ തീരുമാനിച്ചതിന്റെ മുന്നോടിയായുള്ള സി .പി. എം സമ്മേളനങ്ങൾക്ക് കാസർകോട് ജില്ലയിലും ഒരുക്കം തുടങ്ങി. പാർട്ടിയുടെ ജില്ലാ സമ്മേളനം മടിക്കൈ കാലിച്ചാംപൊതിയിൽ നടത്തുന്നതിന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

സംസ്ഥാന കമ്മറ്റിയുടെ ഷെഡ്യൂൾ അനുസരിച്ചാണ് ജില്ലാസമ്മേളന തീയ്യതി നിശ്ചയിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ജില്ലാസമ്മേളനം നടത്തുന്നതിനാണ് ആലോചിക്കുന്നത്. വിപുലമായ സംഘാടകസമിതി ഒക്ടോബർ ആറിന് വിളിച്ചു ചേർത്തിട്ടുണ്ട്. സമ്മേളന ഒരുക്കങ്ങളുടെ ഭാഗമായി ബ്രാഞ്ച് യോഗങ്ങൾ മടിക്കൈയിലെങ്ങും നടന്നുവരികയാണ്. ബ്രാഞ്ച്. ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ പ്രകടനവും പൊതുയോഗവും ഒഴിവാക്കും. സമ്മേളന പ്രതിനിധികളുടെ എണ്ണം ചുരുക്കുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്.

ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ 15 ന് തുടങ്ങി ഒക്ടോബർ 15 നും ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 15 ന് തുടങ്ങി നവംബർ 15 നും ഏരിയ സമ്മേളനങ്ങൾ നവംബർ 15 നും ഡിസംബർ 15 നും ഇടയിൽ പൂർത്തിയാക്കും വിധത്തിലാണ് ഷെഡ്യുൾ നിശ്ചയിച്ചിട്ടുള്ളത്. .

കേന്ദ്രകമ്മറ്റി അംഗം പി.കരുണാകരന്റെ സാന്നിദ്ധ്യത്തിൽ കാസർകോട് ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം സി .എച്ച്. കുഞ്ഞമ്പു, എം .രാജഗോപാലൻ എം. .എൽ .എ, കെ. കുഞ്ഞിരാമൻ, ഡോ. വി .പി .പി മുസ്തഫ, കെ .ആർ. ജയാനന്ദ, കെ .പി. സതീഷ് ചന്ദ്രൻ, കെ. വി. കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

കൊവിഡ് മൂലം സമ്മേളനങ്ങളിൽ കാതലായ മാറ്റങ്ങൾ ഇത്തവണ ഉണ്ടാകും. ജില്ലാ സമ്മേളനത്തിന്റെ പ്രകടനം പൊതുയോഗം എങ്ങനെ നടത്തുമെന്ന് തീരുമാനിച്ചില്ല. എന്നാൽ മറ്റു സമ്മേളനം ലളിതമായി നടത്തും. പ്രതിനിധികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകും-എം വി ബാലകൃഷ്ണൻ (സി പി എം ജില്ലാ സെക്രട്ടറി )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM SAMMELANGAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.