കണ്ണൂർ: ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ എന്ന പേരിൽ യാത്ര സംഘടിപ്പിക്കും. ഗാന്ധിജി സന്ദർശിച്ച 147 സ്ഥലങ്ങളിലേക്കാണ് യാത്ര. ഒക്ടോബർ രണ്ടിന് വൈകിട്ട് 5.30ന് കേരളത്തിൽ ഉപ്പുകുറുക്കൽ നടന്ന പയ്യന്നൂരിൽ നിന്ന് പരിപാടി ആരംഭിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും. എ.കെ .ആന്റണി, ഉമ്മൻചാണ്ടി, കെ.സി .വേണുഗോപാൽ, വി.ഡി .സതീശൻ, രമേശ് ചെന്നിത്തല എന്നിവരും മറ്റ് കോൺഗ്രസ് എം.എൽ.എ, എം.പിമാർ വിവിധ സ്ഥലങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും. ഒക്ടോബർ 14നാണ് യാത്ര സമാപനം. വാർത്ത സമ്മേളനത്തിൽ സംഘടനാ ജില്ലാ പ്രസിഡന്റ് ഭാസ്കരൻ, ഇ .ബാലകൃഷ്ണൻ, വി.സി. കബീർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |