SignIn
Kerala Kaumudi Online
Friday, 26 April 2024 7.14 PM IST

എസ്.എസ്.എഫ് കേരള സാഹിത്യോത്സവ് സമാപിച്ചു

ssf

കണ്ണൂർ: എസ്.എസ്.എഫ് കേരള സാഹിത്യോത്സവിന് പരിസമാപ്തി. ഒരാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികൾക്കു ശേഷം കലാ സാഹിത്യ മത്സരങ്ങളിൽ 423 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല തുടർച്ചയായി ആറാം തവണയും ഓവറോൾ ചാമ്പ്യൻമാരായി. 358 പോയിന്റ് നേടി ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനവും, 326 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം വെസ്റ്റ് ജില്ലയിലെ മുഹമ്മദ് മിദ്ലാജ് സർഗ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഫള്ലുർ റഹ്‌മാൻ കലാപ്രതിഭാ പട്ടവും നേടി. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. സമാപന സംഗമം സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീന്റെ അദ്ധ്യക്ഷതയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SSF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.