കാസർകോട്: വിൽപ്പനക്കായി കൊണ്ടുവന്ന് വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി ഗൃഹനാഥനെ കുമ്പള എക്സൈസ് സംഘം അറസറ്റ് ചെയ്തു. കുബണൂർ മടന്തൂരിലെ സുലൈമാൻ (55) ആണ് അറസ്റ്റിലായത്. എക്സൈസ് അസി. കമ്മീഷണർ കൃഷ്ണകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കുമ്പള എക്സൈസ് ഇൻസ്പെക്ടർ എ. അഖിലും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. സുലൈമാന്റെ വീടിന് സമീപത്തുള്ള ഷെഡ്ഡിൽ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ കാസർകോട് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |