SignIn
Kerala Kaumudi Online
Friday, 26 April 2024 11.25 AM IST

തിളക്കം കൂട്ടാൻ നൽകിയ സ്വർണമാലയിൽ ഒന്നരപവന്റെ കുറവ്

gold

ബദിയടുക്ക: തിളക്കം കൂട്ടാൻ മൂന്നരപ്പവൻ സ്വർണമാലയിൽ നിന്ന് ഒന്നരപ്പവനോളം നഷ്ടപ്പെട്ടതായി വീട്ടമ്മയുടെ പരാതി. മാന്യയിലെ ഓട്ടോ ഡ്രൈവർ കടവിലെ അപ്പക്കുഞ്ഞിയെന്ന മോഹനന്റെ വീട്ടിലെത്തിയ ഒരാളാണ് തട്ടിപ്പ് നടത്തിയത്.

നിലവിളക്കും കുട്ടിയുടെ പാദസരവും തിളക്കം കൂട്ടി വിശ്വാസമാർജ്ജിച്ച ശേഷം മോഹനന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ചോദിക്കുകയായിരുന്നു.. യുവതി നൽകിയ മാല ലായനിയിലിട്ടതോടെ ചുവപ്പ് നിറത്തിലായി. അരമണിക്കൂറോളം മഞ്ഞൾ കലർത്തിയ വെളളത്തിൽ ഇട്ടുവച്ചാൽ പിന്നീട് നല്ല തിളക്കം ഉണ്ടാവുമെന്ന് പറഞ്ഞ് ഈയാൾ മുങ്ങുകയായിരുന്നു. സംശയം തോന്നിയ യുവതി പിന്നാലെ മാല തൂക്കിനോക്കിയപ്പോൾ ഒന്നരപ്പവൻ നഷ്ടപ്പെട്ടതായി വ്യക്തമായി. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, THATTIPPU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.