SignIn
Kerala Kaumudi Online
Friday, 26 April 2024 8.05 PM IST

ഹെലിബോൺ മാപ്പിംഗ് ഇന്ന് തുടങ്ങും, പാളം കയറുമോ തലശേരി- മൈസൂരു റെയിൽപാത

heliborn

കണ്ണൂർ: തലശ്ശേരിമൈസൂർ റെയിൽപാതക്കുള്ള ഹെലിബോൺ ജ്യോഗ്രഫിക്കൽ മാപ്പിംഗ് 17 ന് തുടങ്ങും. കൊങ്കൺ റെയിൽവേ കോർപ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി .എസ് .ഐ .ആർ .എൻ .ജി .ആർ .ഐ ആണ് സർവേ നടത്തുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഹെലിപ്പാട് കേന്ദ്രമാക്കിയാണ് ഹെലികോപ്ടർ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക്കൽ മാപ്പിംഗ് നടത്തുന്നത്.
തലശ്ശേരി മീനങ്ങാടി ഭാഗങ്ങളിൽ നടക്കുന്ന മാപ്പിംഗ് 20 ദിവസം നീളും. തലശ്ശേരി മീനങ്ങാടി മേഖലയിൽ റെയിൽപ്പാതയുടെ അലൈൻമെന്റ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ കടന്നു പോകുന്ന അതിതീവ്ര വോൾട്ടേജുള്ള വൈദ്യുതി ലൈനുകൾ സർവേ സമയത്ത് ഓഫ് ചെയ്തിടണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ കെ. എസ് .ഇ.ബി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹെലിബോൺ സർവേ

ഹെലികോപ്ടർ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക്കൽ മാപ്പിംഗ് ആണിത്. നാഷണൽ ജ്യോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (എൻ.ജി.ആർ.ഐ), കോൺസ്റ്റിറ്റ്യുന്റ് റിസർച്ച് ലാബോറട്ടറി ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്( സി.എസ്.ഐ.ആർ) എന്നിവയുടെ സഹായത്തോടെ ഭൂമിയുടെ അഞ്ഞൂറ് മീറ്റർ ആഴം വരെയുള്ള ഹൈ റസലൂഷൻ ത്രിമാന ചിത്രം ലഭിക്കുന്ന സാങ്കേതികവിദ്യ ഇതിലുണ്ടാകും. ഏറെ വേഗത്തിലും കൃത്യതയുള്ള വിവരശേഖരണത്തിനും പുറമെ ചിലവ് കുറഞ്ഞ രീതി കൂടിയാണിത്.

സംസ്ഥാനത്തിന് ഏറെ പ്രയോജനം

തലശ്ശേരി-മൈസൂരു റെയിൽ പാത യാഥാർത്ഥ്യമായാൽ കേരളത്തിലെ യാത്രക്കാർക്കാകെ ഗുണപ്രദമാവും. കാരണം, നിലവിൽ തിരുവനന്തപുരത്ത് നിന്നോ, എറണാകുളത്ത് നിന്നോ, കണ്ണൂർ, കോഴിക്കോട് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ട്രെയിൻ മാർഗ്ഗം മൈസൂരി ലേക്ക് പോകണമെങ്കിൽ ഷൊർണൂരിൽ നിന്ന് പാലക്കാട് കോയമ്പത്തൂർ ഈ റോഡ് സേലം ധർമ്മപുരി ഹൊസൂർ ബാംഗ്ളൂർ വഴി മൈസൂരിലേക്കെത്തിച്ചേരാൻ 617 കി.മീറ്ററുകൾ യാത്ര ചെയ്യ ണം.
തലശ്ശേരി മൈസൂരു പാത യാഥാർത്ഥ്യമായാൽ തലശ്ശേരി മാനന്തവാടി വഴി മൈസൂരിലേക്ക് പരമാവധി 240 കി.മീറ്ററുകളാണ് കണക്കാക്കിയിട്ടുള്ളത്. ഷൊർണൂരിൽ നിന്ന് തലശ്ശേരിയിലെത്താൻ 154 കി.മീറ്ററാണ് ദൂരം. ഷൊർണൂരിൽ നിന്ന് തലശ്ശേരി വഴി മൈസൂരിലെത്താൻ 223 കി.മീറ്ററുകളുടെ ലാഭം.കണ്ണൂർ കാസർകോട് മംഗലാപുരം ഹാസൻ സുബ്രഹ്മണ്യപുര വഴി പോകുന്ന ട്രെയിനും മൈസൂരിലെത്താൻ15 മണിക്കൂറോളം സമയമെടുക്കുന്നുണ്ട്.ഇത് പകുതിയിൽ താഴെയായി കുറയും.

മൺസൂൺ കാലത്ത് കൊങ്കൺപാതയ്ക്കും ബദലാകും കൊങ്കൺറൂട്ടിൽ നിലവിൽ ഒറ്റപ്പാതയായതിനാൽ മഴക്കാലങ്ങളിൽ സമയമാറ്റമുണ്ടാവാറുണ്ട്.മഴയത്ത് മണ്ണിടിച്ചിലും സാധാരണയാണ്. തലശ്ശേരിമൈസൂരു പാത വന്നാൽ ഇതിന് വലിയൊരു പരിഹാരമുണ്ടാവും. കൊങ്കൺ വഴി പേവേണ്ടുന്ന ദീർഘദൂര ട്രെയിനുകൾക്ക് തലശ്ശേരി മൈസൂർ പാത വഴി മൈസൂരിൽ നിന്നും ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് വഴി തിരിച്ച് വിടാം.

കൊച്ചി മെട്രോ മാതൃകയിൽ പൊന്നും വിലയ്ക്ക് സ്ഥലമെടുത്ത് തലശേരി മൈസൂരു റെയിൽപാത യാഥാർഥ്യമാക്കണം. കർണാടക സർക്കാർ ഇപ്പോൾ കാണിക്കുന്ന അലംഭാവം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം.

കെ.വി.ഗോകുൽദാസ് ചെയർമാൻ,

തലശേരി മൈസൂരു റെയിൽപാത ആക്ഷൻ ഫോറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.