കണ്ണൂർ:തീരദേശ ഹൈവേ പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള സർവേ അടുത്തയാഴ്ച തുടങ്ങും. ആറുമാസത്തിനുള്ളിൽ വിശദ പദ്ധതി റിപ്പോർട്ട് കിഫ്ബി സമർപ്പിക്കും. പയ്യന്നൂർ രാമന്തളിമുതൽ മാഹിവരെ 70 കിലോമീറ്ററോളം തീരദേശ പ്രദേശങ്ങളിലൂടെയാണ് ജില്ലയിലെ ഹൈവേ കടന്നുപോകുന്നത്. ഇതിൽ 40 കിലോമീറ്ററോളമാണ് കിഫ്ബി പദ്ധതിയിലുള്ളത്. വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഐ സെക്ക് ഏജൻസിയുടെയും കേരള റോഡ് ഫണ്ട് ബോർഡിന്റെയും ഉദ്യോഗസ്ഥ സംഘമാണ് വെള്ളിയാഴ്ച ജില്ലയിലെത്തിയത്. നീർക്കടവ്, മീൻകുന്ന്, അഴീക്കൽ മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. കെ. വി.സുമേഷ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷും ഒപ്പമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |