SignIn
Kerala Kaumudi Online
Friday, 26 April 2024 2.14 PM IST

ചേംബർ എക്സ്പോ നടത്തി

chember
നോർത്ത് മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചേംബർ ഒഫ് കൊമേഴ്‌സ് ഹാളിൽ നടന്ന ചേംബർ എക്‌സ്‌പോ

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചേംബർ ഒഫ് കൊമേഴ്‌സ് ഹാളിൽ ചേംബർ എക്‌സ്‌പോ നടത്തി.വിവിധ തരം വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ക്രോക്കറി ഉത്പ്പന്നങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, അലങ്കാര ചെടികൾ, വീടുകളിൽ തയാറാക്കപ്പെടുന്ന വിവിധ തരം ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയടങ്ങിയ 35 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.സ്റ്റാളുകളിൽ പ്രദർശനവും വിൽപനയും നടന്നു. തുടർന്ന് മെഹന്തി ഫെസ്റ്റും കപ്പ് കേക്ക് ഡെക്കറേഷൻ മത്സരവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിമൻസ് വിംഗ് ചെയർപേഴ്‌സൺ ഷൈൻ ബെനവൻ, താര രഞ്ജിത്ത്, ജോസഫ് ബെനവൻ, ഹനീഷ് കെ. വാണിയങ്കണ്ടി, ടി.കെ രമേശ്കുമാർ സംസാരിച്ചു. പ്രദർശനത്തോടൊപ്പം കേക്ക് ആൻഡ് സാലഡ് മത്സരവും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.